കടപ്പുറം ആറങ്ങാടി ശൈഖ് അലി അഹ്‌മദ് ഉപ്പാപ്പയുടെ 249-ാം ആണ്ടു നേര്‍ച്ചക്ക് തുടക്കമായി. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന നേര്‍ച്ചയുടെ ഖതം പാരായണത്തിന്റെ സമാരംഭ പ്രാര്‍ത്ഥനക്ക് മഹല്ല് ഖത്വീബ് മുഹമ്മദ് റാഷിദ് ബാഖവി നേതൃത്വം നല്‍കി. എ കെ ഫാറൂഖ് ഹാജി, എ കെ അബ്ദുല്‍ കരീം, ആര്‍ കെ ഇസ്മായില്‍, വി കെ കുഞ്ഞാലു തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെബ്രുവരി 14,15,16 തിയതികളിലായി മൗലിദ് സദസ്സും ദിക്ര്‍ വാര്‍ഷികവും അന്നദാനവും നടക്കും. പി.വി ഉമ്മര്‍ കുഞ്ഞി, ബക്കര്‍മോന്‍, സി ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



