24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആശ പ്രവര്‍ത്തകരെ ആദരിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആശ പ്രവര്‍ത്തകരെ ആദരിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന മികവിന് ആശ പ്രവര്‍ത്തകരെ ആദരിച്ചു. പ്രദേശത്ത് ക്ഷയരോഗം കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കിയതിനുമാണ് ആദരം. കണ്ടാണശ്ശേരി പഞ്ചായത്ത് വാര്‍ഡ് 8-ലെ ആശ പ്രവര്‍ത്തകയായ ബ്രീസി ജേക്കബ്, വാര്‍ഡ് 2-ലെ ആശ പ്രവര്‍ത്തകയായ പി.കെ.സിമി എന്നിവരെയാണ് ആദരിച്ചത്. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.വി.തിലകന്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും വിതരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ചിന്ത – കെ.പി , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്. ജോസഫ്, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഇന്‍ ചാര്‍ജ്ജ് നിത ശ്രീനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, വി.എല്‍.ബിജു, ടി.എസ്.ശരത്, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നെഴ്‌സുമാര്‍ ,ആശപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!