വേലൂര്‍ ചേര്‍ന്തല മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ക്ഷേത്രോത്സവ വേദിയില്‍ നൃത്തനൃത്യങ്ങള്‍ അരങ്ങേറി. ചെന്നൈ ഫൗണ്ടേഷന്റെ ഭരതനാട്യ കച്ചേരി, ശില പെര്‍ഫോമിങ്ങ് ആട് സിന്റ നൃത്തനൃത്യങ്ങള്‍ എന്നിവയാണ് നടന്നത്. ഉത്സവത്തിന്റെ ഭാഗമായി കാളിദാസ് എടുക്കുളത്തിന്റെ കര്‍ണ്ണാട്ടിക് ഫ്യൂഷന്‍, ശ്രീവിദ്യ കിള്ളിക്കുറിശ്ശി മംഗലത്തിന്റെ ശീതങ്കന്‍ തുള്ളല്‍, കൂറ്റനാട് രാവുണ്ണി പണിക്കര്‍ ,അരുണ സുബ്രഹ്‌മണ്യന്‍, ഡോ.കെ.അരവിന്ദാക്ഷന്‍, പ്രൊഫ.ഡോ.കെ.എ രവീന്ദ്രന്‍ തുടങ്ങിയവരുടെ ആദ്ധ്യത്മികപ്രഭാഷണങ്ങള്‍, ധനഞ്ജയ് കൃഷ്ണകുമാര്‍, പല്ലശ്ശന ശ്രീരാജ് മാരാര്‍, കലാമണ്ഡലം അതുല്‍ മാരാര്‍ തുടങ്ങിയവരുടെ തായമ്പക, ശങ്കരനാരായണന്‍ കുഞ്ചന്‍ സ്മാരകം കിള്ളിക്കുറിശ്ശി മംഗലത്തിന്റെ ഓട്ടന്‍തുള്ളല്‍, കലാമണ്ഡലം രവികുമാറും സംഘവും അവതരിപ്പിക്കുന്ന മിഴാവ് – ഇടക്ക തായമ്പക, രജനീഷ് ചാക്യാരുടെ ചാര്യര്‍ കൂത്ത് എന്നിവയാണ് നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാലക്കാട് അഷ്ടമി വിനീതിന്റ സോപാന സംഗീതം, വിവിധ സംഘങ്ങളുടെ കൈകൊട്ടിക്കളി എന്നിവയും നടക്കും.



