തയ്യൂര്‍ മൂത്തമന പരമേശ്വരന്‍ നമ്പൂതിരിയെ ആദരിച്ചു

ഫോക്ക് ലോര്‍ അവാര്‍ഡ് ജേതാവും സംഘക്കളി ആചാര്യനുമായ തയ്യൂര്‍ മൂത്തമന പരമേശ്വരന്‍ നമ്പൂതിരിയെ ആദരിച്ചു.കേരളീയ ക്ഷേത്ര കലാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. പട്ടാമ്പി – ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയം സീനീയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം മഹര്‍ഷി വിദ്യാലയം സീനീയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചെയര്‍മാന്‍
ടി.കെ വിനയ ഗോപാല്‍ജി ഉദ്ഘാടനം ചെയ്തു. എ.വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളീയ ക്ഷേത്ര കലാസംഘം പ്രസിഡന്റ് ഡോ.സി വി ദിനേശ് കര്‍ത്ത അധ്യക്ഷനായി. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായി.

ADVERTISEMENT