വേലൂര്‍ കിരാലൂരില്‍ പ്രവര്‍ത്തിക്കാതെ അടഞ്ഞ് കിടക്കുന്ന എണ്ണ നിര്‍മ്മാണ കമ്പനി കോമ്പൗണ്ടില്‍ തീപിടുത്തം. രണ്ടര ഏക്കറിലതികം വിസ്തൃതിയുള്ള പറമ്പിലെ ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചത്. കമ്പനിയുടെ ഗോഡൗണിലും പറമ്പിലും ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കന്നാസുകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കത്തിനശിച്ചു. തീ ജനവാസ കേന്ദ്രത്തിന് സമീപത്തേക്ക് പടര്‍ന്ന് പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍ വട്ടംപറമ്പില്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തീയണച്ചു.



