24 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam തീരദേശ ഹൈവേ മീറ്റ് ജനുവരി 29ന്

തീരദേശ ഹൈവേ മീറ്റ് ജനുവരി 29ന്

തീരദേശ സംരക്ഷണ വികസനസമിതിയുടെ നേതൃത്വത്തില്‍ തീരദേശ ഹൈവേ മീറ്റ് ജനുവരി 29ന് രാവിലെ 11 മണിക്ക് ചാവക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ദേശീയ പാതയില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരാഹാരം എന്ന നിലയില്‍ തീരദേശ ഹൈവേ അനിവാര്യമാണ് എന്നാല്‍ തൃശ്ശൂര്‍ ജില്ല അതിര്‍ത്തിയായ കാപ്പിരിക്കാട് മുതല്‍ ചാവക്കാട് ബീച്ച് വരെ 14 കിലോമീറ്റര്‍ റീച്ചിലെ തീരദേശ ഹൈവേയുടെ നഷ്ടപരിഹാരം നല്‍കലും പുനരധിവാസ റോഡ് നിര്‍മ്മാണവും നിയമസഭ തിരഞ്ഞെടുപ്പ് മുന്ന ആരംഭിക്കണമെന്നും, ദേശീയപാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കലില്‍ സ്വികരിച്ച പാക്കേജ് തന്നെ തീരദേശ ഹൈവേയുടെ കാര്യത്തിലും നടപ്പിലാക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹൈവേ മീറ്റ് നടത്തുന്നതെന്ന് ഭാരവാഹികളായ സെക്രട്ടറി അഷറഫ് വടക്കൂട്ട്, ആര്‍ എസ് മുഹമ്മദ് ഷെക്കീര്‍, വി ഷെക്കീര്‍, താഹിറ പടിഞ്ഞാറയില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!