30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ചാലിശേരി സെന്റ് പീറോഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മൂന്ന് നോമ്പാചരണം നടന്നു

ചാലിശേരി സെന്റ് പീറോഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മൂന്ന് നോമ്പാചരണം നടന്നു

65

ചാലിശേരി സെന്റ് പീറോഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മൂന്ന് നോമ്പാചരണം നടന്നു. ബുധനാഴ്ച വൈകീട്ട് ദേവാലയത്തില്‍ ഇടവക വികാരി ഫാദര്‍ അബ്രഹാം യാക്കോബിന്റെ കാര്‍മ്മീകത്വത്തില്‍ സന്ധ്യാനമസ്‌ക്കാരവും, സ്ലീബാ വണക്കവും ആശീര്‍വാദവും നടന്നു.

തുടര്‍ന്ന് വിശ്വാസികള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന വിഭവങ്ങളുടെ ആശീവാദത്തിനു ശേഷം കറി നേര്‍ച്ചയും ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടെ മൂന്നു നോമ്പാചരണത്തിനു സമാപനമായി. പള്ളി ട്രസ്റ്റി സി.യു ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നോമ്പാചരണത്തിനു നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!