30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കെ.ജി കോണ്‍വൊക്കേഷനും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

കെ.ജി കോണ്‍വൊക്കേഷനും മെറിറ്റ് ഡേയും സംഘടിപ്പിച്ചു

25

ചാലിശ്ശേരി ഗവ. എല്‍.പി. സ്‌കൂളില്‍ കെ.ജി കോണ്‍വൊക്കേഷനും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്‌
പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആനി വിനു അധ്യക്ഷത വഹിച്ചു.തൃത്താല ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. പ്രസാദ്, തൃത്താല ബി.പി.സി. പി. ദേവരാജ്, പി.ടി.എ. പ്രസിഡന്റ് വി.എസ്. ശിവാസ് സംസാരിച്ചു.സ്റ്റേറ്റ് റാങ്ക് നേടിയവര്‍, മെറിറ്റ് ഡേ അവാര്‍ഡ് ജേതാക്കള്‍, ക്ലാസ് ടോപ്പേഴ്‌സ്, ടാലന്റ് ടെസ്റ്റില്‍ മികവ് തെളിയിച്ചവര്‍ എന്നിവര്‍ക്കു പഞ്ചായത്ത് പ്രസിഡന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളുടെ വിതരണവും സംഘടിപ്പിച്ചു.

ADVERTISEMENT
error: Content is protected !!