മണത്തല ചന്ദനക്കുടം നേര്‍ച്ച; താബൂത്ത് കാഴ്ചക്കും കൊടികയറ്റ കാഴ്ചക്കും എത്തിയത് ആയിരങ്ങള്‍

ചരിത്രപ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ചക്കും കൊടികയറ്റ കാഴ്ചക്കും ആയിരങ്ങള്‍ എത്തി. ഇന്നലെ രാവിലെ പ്രജ്യോതിയുടെ ആദ്യ കാഴ്ചയോടെയാണ് രണ്ട് ദിവസങ്ങളിലായി ആഘോഷിക്കുന്ന മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് തുടക്കമായത്. നേര്‍ച്ചയുടെ പ്രധാന ദിവസമായ വ്യാഴാഴ്ച്ച പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച മണത്തല സിംങര്‍ ലൈന്‍ ഒലീദ് നഗറില്‍ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു. ഹൈദ്രോസ് കുട്ടി മൂപ്പരെ രാജകീയ ബഹുമതികളോടെ കബറടക്കിയതിന്റെ ഓര്‍മയുണര്‍ത്തുന്ന താബൂത്ത് കാഴ്ച നാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ഉച്ചയ്ക്ക് 12 ന് ആന, വാദ്യമേളങ്ങള്‍, മുട്ടുംവിളി എന്നിവ അകമ്പടിയോടെ ജാറത്തിലെത്തി.

ADVERTISEMENT