‘രാഗ 2026’ സംഗീതമത്സരം സംഘടിപ്പിച്ചു

വടക്കേക്കാട് പ്രകാശ് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് ഗെയിംസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാഗ 2026 സംഗീതമത്സരം സംഘടിപ്പിച്ചു. സിനിമാതാരം ഇര്‍ഷാദ് മുഖ്യാതിഥിയായിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കെ.എസ്. ഹരിഗോവിന്ദ്, ജൂനിയര്‍ വിഭാഗത്തില്‍ പ്രാര്‍ത്ഥന ജയപ്രകാശ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ജോല്‍ മാത്യു, ഏഞ്ചലോ മാത്യു, ശിവാനി, നബ മറിയം എന്നിവരാണ് മറ്റു വിജയികള്‍.
ചടങ്ങില്‍ പൗരപ്രമുഖരായ ബാലന്‍ നായര്‍, എം. ഇ. അബൂബക്കര്‍, ഏനിക്കുട്ടി എന്നിവരെ ആദരിച്ചു. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ക്ലബ് പ്രസിഡണ്ട് എ.കെ.ജോണ്‍ മാസ്റ്റര്‍, കെ.എസ്.പ്രദീപ്, തറയില്‍ ഷെരീഫ്, ഇ.എ. മുഹമ്മദാലി, കൃഷ്ണദാസ്, പി.കെ.മുഹമ്മദ്, അക്ബര്‍, ശ്രീധരന്‍ മാക്കാലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT