32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കടവല്ലൂര്‍ ശ്രീരാമാസ്വാമി ക്ഷേത്രത്തില്‍ ഭീമ ഏകാദശിയാഘോഷം സമാപിച്ചു

കടവല്ലൂര്‍ ശ്രീരാമാസ്വാമി ക്ഷേത്രത്തില്‍ ഭീമ ഏകാദശിയാഘോഷം സമാപിച്ചു

43

 

കടവല്ലൂര്‍ ശ്രീരാമാസ്വാമി ക്ഷേത്രത്തിലെ ഭീമ ഏകാദശിയാഘോഷം ദ്വാദശി വേല വരവോടെ സമാപിച്ചു. ക്ഷേത്രത്തില്‍ പുലര്‍ച്ചെ നടതുറന്ന ശേഷം 5.30ന് ദ്വാദശിപ്പണ സമര്‍പ്പണം, 10.30 മുതല്‍ ദ്വാദശിയൂട്ട് എന്നിവക്കു നിരവധി ഭക്ത ജനങ്ങളാണ് എത്തിയത്. വൈകീട്ട് 4 മണി മുതല്‍ പറച്ചിരിക്കാവ്, ചീരംകുറ്റിഞാലില്‍, തെക്കൂട്ട് വളപ്പ് എന്നീ മൂന്ന് പൂര്‍വ്വികസ്ഥാനങ്ങളാല്‍ നിന്നും ആരംഭിച്ച ദ്വാദശി ആചാര വേല ക്ഷേത്ര സന്നിധിയില്‍ എത്തി വേലക്കണ്ടത്തില്‍ സമാപിച്ചു. തുടര്‍ന്ന് ദ്വാദശി വേലയുടെ ഭാഗമായി പന്ത്രണ്ടോളം പ്രദേശിക കമ്മിറ്റികളുടെ ശിങ്കാരിമേളം, ബാന്റ് മേളം, തകില്‍ നാദസ്വരം എന്നിവയുടെ അകമ്പടിയോടെ ശിങ്കാരിക്കാവടി, തെയ്യം, കുമ്മാട്ടിക്കളി, തിറ, നാടന്‍ കലാരൂപങ്ങള്‍ എന്നിവയും ക്ഷേത്ര സന്നിധിയിലെത്തി വേലക്കണ്ടത്തില്‍ സമാപിച്ചു. പത്തു ദിവസങ്ങളിലായി നടന്ന ഭീമാ ഏകാദശിയാഘോഷങ്ങള്‍ക്ക് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!