30.9 C
Kunnamkulam
Monday, September 14, 2026
Home CCTV Desk പ്രസിദ്ധമായ പന്തല്ലൂര്‍ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു

പ്രസിദ്ധമായ പന്തല്ലൂര്‍ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു

194
(പ്രതീകാത്മക ചിത്രം)

ഫെബ്രുവരി 1 ഞായറാഴ്ച നടക്കുന്ന പ്രസിദ്ധമായ പന്തല്ലൂര്‍ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു. എട്ടു വര്‍ഷത്തിനുശേഷമാണ് വെടിക്കെട്ടിന് പേരുകേട്ടിരുന്ന പന്തല്ലൂരില്‍ വീണ്ടും വെടിക്കെട്ട് നടക്കാന്‍ പോകുന്നത്. മുന്‍വര്‍ഷങ്ങളില്‍ പന്തല്ലൂരില്‍ വെടിക്കെട്ട് വിസ്മയങ്ങള്‍ കാഴ്ചവച്ച എച്ച്എംസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് ഒരുങ്ങുന്നത്. ശനിയാഴ്ച്ച രാവിലെയാണ് അവസാന അനുമതിയും ലഭിച്ചത്.
ദേശമംഗലം സുരേന്ദ്രനാണ് വെടിക്കെട്ടിന്റെ ചുമതലക്കാരന്‍. മുമ്പ് എച്ച് എം സി യും ശിവ ഭഗവതി കമ്മിറ്റിയും ഇവിടെ ഗംഭീര വെടിക്കെട്ടുകള്‍ നടത്താറുണ്ട്. ഇക്കുറി എച്ച് എം സി മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത്. പന്തല്ലൂരില്‍ വെടിക്കെട്ട് ഉണ്ടാകുമെന്ന വിവരം പൂരപ്രേമമികളില്‍ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പകല്‍ പൂരത്തിനുശേഷം വൈകിട്ട് 7.30നാണ് വെടിക്കെട്ട് നടക്കുക.

ADVERTISEMENT
error: Content is protected !!