32.2 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ മുന്നോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ മുന്നോട്ട് നീങ്ങി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

103

ചൊവ്വന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ മുന്നോട്ട് നീങ്ങി; തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. ചൊവ്വന്നൂര്‍ എകെസി സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് സംഭവം. സെന്റ് മേരീസ് ഹൈസ്‌കൂളിലെയും മാര്‍തോമ സ്‌കൂളിലേയും വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും കയറ്റി ട്രിപ്പ് നടത്തുകയായിരുന്ന ട്രാവലര്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ കയറ്റാനായി വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു വാന്‍. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന വിദ്യാര്‍ഥി ഗിയറില്‍ തട്ടിയതോടെ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു.

പരിഭ്രാന്തനായ കുട്ടി വാഹനത്തില്‍ നിന്നും ഇറങ്ങി വാനിനു മുന്നിലേക്ക് ഓടി. സംഭവം കണ്ട് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ചൊവ്വന്നൂര്‍ കുണ്ടുകുളം വീട്ടില്‍ അബിയും ഓടിയെത്തി. വാന്‍ സമീപത്തെ മതിലില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സമയം വാഹനത്തില്‍ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. വാനിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാഞ്ഞതാണ് അപകടത്തിനു കാരണമായതെന്ന് കരുതുന്നു. തലനാരിഴയാക്കാണ് താനും വിദ്യാര്‍ഥിയും വാനിനും മതിലിനും ഇടയില്‍പ്പെടാതെ രക്ഷപ്പെട്ടതെന്ന് അബി പറഞ്ഞു.

ADVERTISEMENT
error: Content is protected !!