‘ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍ പദ്ധതിയാണ് കൂടുതല്‍ പ്രായോഗികം’; കെ. മുരളീധരന്‍

 

ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍ പദ്ധതിയാണ് കൂടുതല്‍ പ്രായോഗികമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. ഗുരുവായൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത കുറവ് ഈ പദ്ധതിക്കാണ്. ഇ.ശ്രീധരനാണ് കോണ്‍ഗ്രസ് ഭരണകാലത്ത് കൊങ്കണ്‍ റെയില്‍വേ പൂര്‍ത്തീകരിച്ചത്. ബിജെപിക്കാരനാണെങ്കിലും റെയില്‍വേ സാങ്കേതിക വിദ്യയുടെ അറിവിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം കുറച്ചു കാണേണ്ടതില്ല. കോണ്‍ഗ്രസ് ഇത്തവണ സിജെപിയുമായിട്ടാണ് മത്സരിക്കുന്നത്.സി പി എം – ബി ജെ പി സഖ്യമാണ് സി ജെ പി യെന്നും മുരളീധരന്‍ പറഞ്ഞു.

ADVERTISEMENT