24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ‘കളേഴ്സ് 2k26’ ; ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

‘കളേഴ്സ് 2k26’ ; ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

അണ്ടത്തോട് തഖ്വ റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം ‘കളേഴ്സ് 2k26’ സംഘടിപ്പിച്ചു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസന്‍ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം വി ഹൈദരലി അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി എം എ റഷീദ്, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ എച്ച് ആബിദ്, വാര്‍ഡ് മെമ്പര്‍ സലീന മൊയ്തീന്‍, ട്രസ്റ്റ് അംഗങ്ങളായ എ എം അലാവുദ്ദീന്‍, വി മായിന്‍ കുട്ടി, സക്കരിയ്യ , കോളേജ് പ്രിന്‍സിപ്പല്‍ ജസീല്‍ റഹ്‌മാനി തുടങ്ങിയവര്‍ സംസാരിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വിവിധ മത്സര പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെവിവിധ കലാപരിപാടികളും മാപ്പിളപ്പാട്ട് താരം റൈഹാന മുത്തു സംഘത്തിന്റെ ഇശല്‍ വിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!