24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടിനു കൂറയിട്ടു

പുന്നയൂര്‍ക്കുളം പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടിനു കൂറയിട്ടു

പുന്നയൂര്‍ക്കുളം പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ കളംപാട്ടിനു കൂറയിട്ടു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അശോകന്‍ വെള്ളാമാക്കല്‍ കൊടിയേറ്റി. പുഴക്കര ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്,ക്ഷേത്രം ഭാരവാഹികളായ കെ.സി. നിഷാദ്, രാജു ആലങ്ങാട്ട് , ആനന്ദന്‍ പണിക്കര്‍. സുമിത്ത് വെള്ളാമാക്കല്‍, വെളിച്ചപ്പാട് ധര്‍മ്മന്‍ കോട്ടേപ്പാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.ദിവസവും വൈകീട്ട് ആറിന് ഉച്ചപ്പാട്ട് ദാരികവധം കളം, കളംപൂജ, കളംപാട്ട്, കളപ്രദക്ഷിണം, തിരി ഉഴിച്ചില്‍, കളം മായ്ക്കല്‍ എന്നീ ചടങ്ങുകള്‍ക്ക് കല്ലാട്ട് ബേബിക്കുറുപ്പ് നേതൃത്വം നല്‍കും. രണ്ടര മാസത്തോളം നീണ്ടു നില്‍ക്കുന്നകളംപാട്ടുത്സവം നാട്ടുതാലത്തോടെ സമാപിക്കും.

 

ADVERTISEMENT
error: Content is protected !!