25 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേല പൂര മഹോത്സവം ആഘോഷിച്ചു

ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേല പൂര മഹോത്സവം ആഘോഷിച്ചു

പാഴിയോട്ടുമുറി ശ്രീ പാറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേല പൂര മഹോത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ നടയ്ക്കല്‍ പറവെപ്പ് നടന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കുങ്കുമപ്പറ, മഞ്ഞള്‍പ്പറ, എന്നിവയും നാണയം, അരി,അവില്‍, മലര്‍, ശര്‍ക്കര, പഴങ്ങള്‍, പുഷ്പം, എന്നീ പറ വെപ്പും നടന്നു.ഉച്ചയ്ക്ക് ശേഷം വിവിധ ദേശക്കമ്മറ്റികളുടെ നേതൃത്വത്തില്‍ ആന പൂരം, വേല, നാദസ്വരം, കരിങ്കാളി വേല, ശിങ്കാരിമേളം, എന്നിവ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. രാത്രിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരിയന്നൂര്‍ ദേശത്തിന്റെ താലം ക്ഷേത്രത്തിലെത്തി.

ADVERTISEMENT
error: Content is protected !!