25 C
Kunnamkulam
Monday, July 27, 2026
Home CCTV Desk വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നിന്ന് 40 ഓളം വിദ്യാര്‍ത്ഥികളുമായി പഠനയാത്ര പോയ ബസ് അപകടത്തില്‍പ്പെട്ടു; അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. സംസ്‌കൃത വിഭാഗം മേധാവി ഡോ. ലക്ഷ്മി ശങ്കര്‍, അതുല്‍, ആവണി, അതുല്യ, അനുഗ്രഹ് എന്നീ നാല് വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ലക്ഷ്മി ശങ്കറിനെ അടിയന്തിര ശസ്തക്രിയയ്ക്ക് വിധേയയാക്കി.ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നിന്ന് കര്‍ണാടക ഹംപിയിലേക്ക് പഠനയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കര്‍ണാടക ഹുബ്ലിയില്‍ വച്ച് ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. പരിക്കേറ്റവരെ ബല്ലാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞ് തുടര്‍ന്ന് കോളേജ് അധികൃതര്‍ അധ്യാപികയുടെ വീട്ടുകാരും കര്‍ണ്ണാടകയിലേക്ക് പുറപ്പെട്ടു

ADVERTISEMENT
error: Content is protected !!