25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ‘ആനുവല്‍ ടാലന്റ് അവാര്‍ഡ്‌സ് ഡേ സംഘടിപ്പിച്ചു

‘ആനുവല്‍ ടാലന്റ് അവാര്‍ഡ്‌സ് ഡേ സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘ആനുവല്‍ ടാലന്റ് അവാര്‍ഡ്‌സ് ഡേ സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.

പ്രശസ്ത ഗായകനും സംരംഭകനും മീഡിയ പ്രൊഫഷണലും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ ഇര്‍ഫാന്‍ ഈ റോത്ത് ഉദ്ഘാടന പ്രസംഗവും പുരസ്‌കാര വിതരണവും നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനാബ് മുഹമ്മദ് അമീന്‍, പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, വൈസ് പ്രിന്‍സിപ്പല്‍ സാജിത റസാഖ് എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായി.

ADVERTISEMENT
error: Content is protected !!