24.9 C
Kunnamkulam
Thursday, July 30, 2026
Home Bureaus Kechery പി.പി ബാലന്റെയും വി.വി കേളുകുട്ടിയുടെയും ചരമ വാര്‍ഷികം ആചരിച്ചു

പി.പി ബാലന്റെയും വി.വി കേളുകുട്ടിയുടെയും ചരമ വാര്‍ഷികം ആചരിച്ചു

സി പി ഐ (എം) എളവള്ളി ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പി.പി ബാലന്റെ 18-ാം ചരമ വാര്‍ഷികവും വാക നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വി.വി കേളുകുട്ടിയുടെ 4-ാം ചരമ വാര്‍ഷികവും സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ആചരിച്ചു. വാകയില്‍ വെച്ച് നടന്ന ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള
അനുസ്മരണ ചടങ്ങ് സി പി ഐ എം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. കെ.എം പരമേശ്വരന്‍ അദ്ധ്യക്ഷനായി. എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍, കെ.പി രാജു, സുമ മണികണ്ഠന്‍, ശ്രീകുമാര്‍ വാക, പി.പി മോഹനന്‍, പി.ബി ഷൈന്‍, ജോസ്റ്റി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!