റെയില്‍പ്പാളത്തില്‍ ട്രെയിനിനു മുന്നില്‍ അകപ്പെട്ട 17 കാരിയ്ക്ക് രക്ഷകനായി ജനപ്രതിനിധി. കഴിഞ്ഞ ദിവസം രാത്രി 8.45 ഓടെയാണ് സംഭവം. ട്രെയിന്‍ വരാന്‍ അടച്ചിട്ടിരുന്ന കടവല്ലൂര്‍ റെയില്‍വെ ക്രോസിനോട് ചേര്‍ന്ന് റെയില്‍പ്പാളത്തില്‍ ഒരു പെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ നില്ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാഞ്ഞെത്തിയ എളവള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡ് അംഗം കെ ആര് രഞ്ജിത്ത് സ്വന്തം ജീവന് പോലും മറന്ന് അതിസാഹസികമായാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ആശാവര്‍ക്കര്‍ ആര് വിജയത്തെയും കൂട്ടി പെണ്‍കുട്ടിയെ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിലും, തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെ ആര് രഞ്ജിത്തിനെയും സഹായവുമായി എത്തിയ ആശ വര്‍ക്കറെയും പഞ്ചായത്ത് ഭരണസമിതിയോഗം ആദരിച്ചു. പ്രൊഫ.സി രവീന്ദ്രനാഥ് എംഎല്‍എ ഇരുവരെയും ഷാള്‍ അണിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ യു സരിത അധ്യക്ഷയായി.



