കേച്ചേരി ഗ്രാമീണ വായനശാലയുടെ 91-ാം വാര്‍ഷികത്തിനോടനുബന്ധിച്ച് ഡിസംബര്‍ 22 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന പൊലിക സാംസ്‌കാരികോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നടന്നു.ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംഘാടകസമിതി ചെയര്‍മാന്‍ പി.കെ. രാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി.കണ്‍വീനര്‍ പി ബി അനൂപ്, മറ്റു ഭാരവാഹികളായഎം എം ഷംസുദ്ദീന്‍ ഷാജഹാന്‍, ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ കെഎ സൈഫുദ്ദീന്‍ സച്ചിന്‍ പ്രകാശ് ഐ വേണുഗോപാല്‍ രവി വാസര വായനശാല സെക്രട്ടറി പി ആര്‍ ജയന്‍ നന്ദി എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



