പഴഞ്ഞി ജി.വി.എച്ച്.എസ്.എസ്. ജൂനിയര്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനവും സംഘടിപ്പിച്ചു.പി.ടി.എ. പ്രസിഡന്റ് സന്തോഷ് കൊളത്തേരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ അരുണ്‍ ദാസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ റസിയ ടീച്ചര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്മേഴ്സി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനത്തിന് വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജിന്‍ഷ സി.ജെ., ട്രേഡ് ഇന്‍സ്ട്രക്ടര്‍ രഞ്ജിമ പി.ആര്. എന്നിവര്‍ റിസോഴ്സ് പേഴ്സണ്‍മാരായി നേതൃത്വം നല്കി.



