വടക്കേക്കാട് കൗകാനപ്പെട്ടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മമ്പറമ്പത് പ്രഭാകരന് മക്കള്‍ പ്രഭാനന്ദന്‍ ആന്‍ഡ് മണികണ്ഠന് എന്നിവരുടെ നേതൃത്വത്തില്‍ അയ്യപ്പന് വിളക്കും അന്നദാനവും നടത്തി. വൈകിട്ട് 7 30ന് വടക്കേക്കാട് ഉമാമഹേശ്വരി ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ച് 9 30ന് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കു പന്തലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വെട്ടും തടയും, കനലാട്ടവും ഉണ്ടായി. കുട്ടഞ്ചേരി അയ്യപ്പ സേവാ സംഘം സതീശന് ആന്‍ഡ് പാര്‍ട്ടി വിളക്ക് പാര്‍ട്ടിക്ക് നേതൃത്വം നല്കി. ക്ഷേത്രത്തില്‍ രാവിലെയും, ഉച്ചക്കും രാത്രിയിലും നടത്തിയ അന്നദാനത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.



