30.4 C
Kunnamkulam
Friday, November 27, 2026
Home Bureaus Punnayurkulam വടക്കേക്കാട് കപ്ലിയങ്ങാട് വാദ്യകലാക്ഷേത്രത്തിലെ മണ്ഡലകാല ആഘോഷങ്ങളും പഞ്ചാരിമേള അരങ്ങേറ്റവും ശ്രദ്ധേയമായി

വടക്കേക്കാട് കപ്ലിയങ്ങാട് വാദ്യകലാക്ഷേത്രത്തിലെ മണ്ഡലകാല ആഘോഷങ്ങളും പഞ്ചാരിമേള അരങ്ങേറ്റവും ശ്രദ്ധേയമായി

0

വടക്കേക്കാട് കപ്ലിയങ്ങാട് വാദ്യകലാക്ഷേത്രത്തിലെ മണ്ഡലകാല ആഘോഷങ്ങളും പഞ്ചാരിമേള അരങ്ങേറ്റവും ശ്രദ്ധേയമായി.കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രനടയില്‍ നടന്ന ചടങ്ങില്‍ വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.വാദ്യകലാരംഗത്തെ പ്രമുഖരായ പകല്‍പ്പാനാചാര്യന്‍ ഉണ്ണിക്കൃഷ്ണന്‍ എടവന, ഷണ്‍മുഖന്‍ തെച്ചിയില്‍, മുരളി വെള്ളാട്ട്, ചെണ്ടനിര്‍മാണ കലാകാരന്‍ വെള്ളറക്കാട് ഷാജി, വീയാര്‍ ഗുരുവായൂര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മഞ്ജുളാല്‍തറ മേളപ്രമാണി ഗുരുവായൂര്‍ ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു മേളം. പുന്നയൂര്‍ പറയിരിക്കപറമ്പ് സ്വദേശി വിനീഷും മക്കളായ എട്ടുവയസ്സുകാരന്‍ രുദ്രവ് കൃഷ്ണ, ഒന്‍പതുവയസ്സുകാരന്‍ വിനയ് കൃഷ്ണ എന്നിവരും പി.എം. നിരഞ്ജന്‍, കെ.എസ്. അനയ് കൃഷ്ണ, കെ.എസ്. അഭിനന്ദ്, എന്‍.ആര്‍. അദ്വൈത്, ടി.എസ്. സാഗര്‍, കെ.പി. ആദി മാധവ് എന്നിവര്‍ക്കൊപ്പം പഞ്ചാരിമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. അച്ഛനും മക്കളും ഒരുമിച്ച് ചെണ്ടയില്‍ വിസ്മയം തീര്‍ത്തത് കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, അഷ്ടപദികലാകാരന്‍ ഗുരുവായൂര്‍ ജ്യോതിദാസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാലന്‍ വാറണാട്ട്, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രമോദ് കിളിയംപറമ്പില്‍, സെക്രട്ടറി ധനീഷ് താമരശ്ശേരി, പ്രജീഷ് മടപ്പാട്ടില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വാദ്യകലാക്ഷേത്രത്തിന്റെയും മാതൃസമിതിയുടെയും നേതൃത്വത്തില്‍ നടന്ന രണ്ടാമത് അരങ്ങേറ്റ പരിപാടി മികച്ച ജനപങ്കാളിത്തത്തോടെ സമാപിച്ചു.

ADVERTISEMENT
error: Content is protected !!