ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക.വേതനം ഉറപ്പു വരുത്തുക. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങി മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി സി.ഐ ടി യു വിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1, 2, 3 തിയ്യതികളില്‍ നടക്കുന്ന ഒക്യുപൈ ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്ന മണലൂര്‍ ഏരിയയിലെ സമര വളണ്ടിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്കി.മണലൂര്‍ ഏരിയയില്‍ നിന്നും വിവിധ യൂണിയനുകളുടെ ഭാഗമായി സമരത്തില്‍ പങ്കെടുക്കുന്ന സമര വളണ്ടിയര്‍മാര്‍ക്കാണ് സി. ഐ. ടി. യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്. മുല്ലശ്ശേരിയില് വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് ഐ കെ വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. വി.ജി സുബ്രഹ്മണ്യന് അദ്ധ്യക്ഷനായി. പി. ജി സുബിദാസ് , സി.കെ വിജയന്, ടി. ഐ ചാക്കോ, എ.വി ശ്രീവത്സന്‍,സുനിയ സുനില്‍, ഉഷ ഡേവിസ്, കെ.പി ആലി, ഇ.വി പ്രഭീഷ് , പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഏരിയയില്‍ നിന്നും വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് 20 പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.



