33.3 C
Kunnamkulam
Friday, November 27, 2026
Home Bureaus Kechery കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി മറ്റം സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍

കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയവുമായി മറ്റം സെന്റ് മേരീസ് എല്‍ പി സ്‌കൂള്‍

0

കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം.എല്‍.പി. വിഭാഗം അറബി കലോത്സവത്തില്‍ ഓവറോള്‍ ഫസ്റ്റ് നേടി ചരിത്ര വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് സെന്റ് മേരീസ് സ്‌കൂള്‍.വിവിധ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ നിരവധി വ്യക്തിഗത സമ്മാനങ്ങളും എ ഗ്രേഡുകളും സ്വന്തമാക്കി.കടങ്കഥയില്‍ ഇമാന ഫാത്തിമ രണ്ടാം സ്ഥാനവും കഥാപറച്ചിലില്‍, അഭിനയഗാനം തുടങ്ങിയവയില്‍ സി.അവന്തിക യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.സംഘനൃത്തത്തില്‍ ദേവസേന ആന്‍ഡ് ടീം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഭരതനാട്യത്തില്‍ പി.ജി. ശ്രീനന്ദയും നാടോടിനൃത്തത്തില്‍ എ.എസ്. ശിവനന്ദ എ ഗ്രേഡ് നേടി മികവ് തെളിയിച്ചു.എല്‍.പി. അറബി കലോത്സവത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്‌കൂള്‍ മറ്റൊരു അഭിമാനനേട്ടം കൂടി സ്വന്തമാക്കി. അറബിക് ഗാനമത്സരത്തില്‍ എ. എസ് മില്‍ന . മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി.പ്രധാനാധ്യാപിക സിസ്റ്റര്‍ ഷാലി മരിയയുടെ നേതൃത്വത്തില്‍ അധ്യാപകരായ എജി. ടീച്ചര്‍, സിസ്റ്റര്‍ ലിനി മരിയ, ജസീന്ത ടീച്ചര്‍, നിസ്മി ടീച്ചര്‍ തുടങ്ങിയ അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ക്ക് കരുത്തായത്.

 

ADVERTISEMENT
error: Content is protected !!