25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റ് ഓഫീസ് ഉപരോധം നടത്തി

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത കര്‍ഷക തൊഴിലാളി യൂണിയന്‍ എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാട്ടുകര പോസ്റ്റോഫീസ് ഉപരോധം സംഘടിപ്പിച്ചു. കെ.എസ്. കെ.ടി.യു., ബി.കെ.എം. യുഎന്നി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും കെ.എസ്.കെ.ടി.യു. ജില്ലാ കമ്മറ്റി അംഗവും സി.പി.ഐ.എം മണലൂര്‍ ഏരിയ സെക്രട്ടറിയുമായ പി.എ.രമേശന്‍ ഉദ്ഘാടനം ചെയ്തു. ബി.കെ എം.യു നേതാവ് ടി.എ.പ്രഭാകരന്‍ അദ്ധ്യക്ഷനായി. സി.പി.ഐ.എം എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ. ഷൈന്‍ ടി.ഡി. സുനില്‍,ടി.സി.മോഹനന്‍, ടി.കെ. ചന്ദ്രന്‍, സി.എഫ്. രാജന്‍, കെ.പി. രാജു, എ.എസ്. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!