25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery കേച്ചേരി സ്‌നേഹഭവന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സ്‌നേഹയാത്ര നടത്തി

കേച്ചേരി സ്‌നേഹഭവന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സ്‌നേഹയാത്ര നടത്തി

കേച്ചേരി സ്‌നേഹഭവന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ സ്‌നേഹയാത്ര നടത്തി. പാലിയേറ്റീവ് കെയറിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍, വയോധികര്‍, സ്ത്രീകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്‌നേഹഭവന്‍ നടത്തിയ മലമ്പുഴയിലേക്കുള്ള ഏകദിന വിനോദയാത്രയില്‍ ഇരുനൂറിലേറെ പേര്‍ പങ്കെടുത്തു. നാലു ബസ്സുകളിലായി, രാവിലെ 9 മണിയോടെ കേച്ചേരി സിറ്റി പാലസ് ഓഡിറ്റോറിയം അങ്കണത്തില്‍ നിന്നുമാണ് സംഘം യാത്ര ആരംഭിച്ചത്. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗം ഷയിസ്ന ജംഷീര്‍, സ്‌നേഹഭവന്‍ ചെയര്‍മാന്‍ പി. മാധവന്‍ എന്നിവര്‍ ചേര്‍ന്ന് വിനോദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌നേഹഭവന്‍ സെക്രട്ടറി ജിസ്സന്‍ മാസ്റ്റര്‍, പി.കെ.. മുഹമ്മദ്, സി.യു. ആലീസ് ടീച്ചര്‍, ജൈനി ഫ്രാന്‍സിസ്, നിസ റഹ്‌മാന്‍, കെ.എം.ഹംസ, എം.എം. ഷംസുദ്ധീന്‍, വനജ ടീച്ചര്‍, ആലീസ് സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!