25.4 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം വെള്ളിയാഴ്ച ആഘോഷിക്കും

കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം വെള്ളിയാഴ്ച ആഘോഷിക്കും

ഗുരുവായൂര്‍ ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ഭഗവതി ക്ഷേത്രോത്സവം വെള്ളിയാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍ തിരുനടയില്‍ പറച്ചൊരിയല്‍ എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്രത്തിന്റെയും തെക്ക് വടക്ക് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ വാദ്യമേളങ്ങളുടെയും മൂന്ന് ഗജവീരന്മാരുടെയും അകമ്പടിയോടെ ഭഗവതി പുറത്തേക്ക് എഴുന്നള്ളും. വൈകിട്ട് 5. 30 മുതല്‍ വിവിധ ദേശപൂരങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തും.

ഏഴുമണിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. തലയെടുപ്പുള്ള ഇരുപതോളം ഗജവീരന്മാര്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരക്കും. കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം കാളി, കരിങ്കാളി, കാവടി, തെയ്യം തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തും. രാത്രി പൂരത്തിനു ശേഷം പൊങ്കലിടി, തിരിയുഴിച്ചില്‍, ഗുരുതി എന്നിവ നടക്കും. കൂറ വലിയോടെ ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്ര നടയടക്കും. ഭാരവാഹികളായ രാധാകൃഷ്ണന്‍ പൊറ്റയില്‍, കൃഷ്‌ണേന്ദ്ര സുന്ദര്‍, ദയാനന്ദന്‍ തറയില്‍, പ്രേമന്‍ തലപ്പുള്ളി, ഷാജി അതിരിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉത്സവം വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതല്‍ സിസിടിവി പ്രാദേശികം ചാനലില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

 

 

 

 

ADVERTISEMENT
error: Content is protected !!