32.2 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായി

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായി

41

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായി.
മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ ഭാഗമായി ശുദ്ധികലശം, ശ്രീഭൂതബലി, വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, നിറമാല ചുറ്റുവിളക്ക് തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ് മുണ്ടയൂര്‍ നീലകണ്ഠന്‍ നന്മൂതിരി, മേല്‍ശാന്തി കുഴിപ്പുറും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിച്ചു
ശിവരാത്രി ദിനത്തില്‍ രാവിലെ 6.30 ന് അഷ്ടപദി,
7 മണിയ്ക്ക്‌പെരുവനം കുട്ടന്‍മാരാരുടെ മേള പ്രമാണിത്വത്തില്‍ മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് , 10 മണിയ്ക്ക് നാഗസ്വരകേച്ചേരി എന്നിവ നടന്നു.
ഉച്ചയ്ക്ക് 2 മണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ്, വൈകീട്ട് 6.ന് ദീപാരാധന, നിറമാല,ചുറ്റുവിളക്ക് 7.30 ന് തായമ്പക രാത്രി 9.30 ന് എഴുന്നെള്ളിപ്പ് എന്നിവയുണ്ടാകും. ക്ഷേത്രം ഊരാളന്‍ കീഴില്ലം കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഭരണ സമിതി ഭാരവാഹികളായ എന്‍.കെ. ബാലകൃഷ്ണന്‍, സി.ഹരിദാസ് തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!