യുവതി സംഗമവും മെഹന്ദി ഫെസ്റ്റും സംഘടിപ്പിച്ചു

ഫെബ്രുവരി 19 ന് കേച്ചേരിയില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം യുവതി സംഗമവും മെഹന്ദി ഫെസ്റ്റും സംഘടിപ്പിച്ചു. കേച്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേച്ചേരി യു.പി.  സ്‌കൂളില്‍ നടന്ന യുവതി സംഗമത്തിന്റെയും മെഹന്ദി ഫെസ്റ്റിന്റെയും ഉദ്ഘാടനം ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേച്ചേരി മേഖല കമ്മിറ്റി അംഗം സാനിയ അധ്യക്ഷയായി. ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവും, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.എസ്. സഹല, കേച്ചേരി മേഖലാ പ്രസിഡണ്ട് ഫഹദ് മുസ്തഫ, ട്രഷറര്‍ വി.എം. നിസാം, പി.കെ.അജാസ് എന്നിവര്‍ സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗങ്ങളായ ആര്യ,നിവേദ്യ, ഷഹന എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT