പുന്നയൂര്‍ അകലാട് മൂന്നയിനിയില്‍ തെരുവ് നായ ആക്രമണം ; 7 വയസ്സുകാരന് കടിയേറ്റു. മൂന്നയിനി പടിഞ്ഞാറ് പുത്തന്‍പുരയില്‍ റഹിയാനത്ത് ബാദുഷ
ദമ്പതികളുടെ മകന്‍ റിഹാനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 7:30ന് വീടിന്റെ മുറ്റത്തേക്ക് എത്തിയാണ് നായ കുട്ടിയെ ആക്രമിച്ചത്. രക്ഷിക്കാന്‍ വന്ന മാതാവ് റഹിയാനത്തിന് നേരെയും ആക്രമണശ്രമമുണ്ടായി.



