29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur തിരുവെങ്കിടം ഹൗസിംഗ് ബോര്‍ഡിന് സമീപം അഞ്ചടിയോളം നീളമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

തിരുവെങ്കിടം ഹൗസിംഗ് ബോര്‍ഡിന് സമീപം അഞ്ചടിയോളം നീളമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

146

ഗുരുവായൂര്‍ തിരുവെങ്കിടം ഹൗസിംഗ് ബോര്‍ഡിന് സമീപം അഞ്ചടിയോളം നീളമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന പാമ്പാണ് പിടിയിലായത്. ഹൗസിംഗ് ബോര്‍ഡ് പരിസരത്ത് റോഡരികില്‍ രാത്രികാലങ്ങളില്‍ കാല്‍നടയാത്രികര്‍ സ്ഥിരമായി പാമ്പിനെ കാണാറുണ്ടായിരുന്നു. ഇത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു. സാധാരണ രാത്രിയില്‍ പ്രത്യക്ഷപ്പെടാറുള്ള പാമ്പ് പകല്‍ സമയത്ത് റോഡരികില്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആളുകളെ കണ്ടതോടെ പാമ്പ് സമീപത്തെ മാളത്തിലേക്ക് ഇഴഞ്ഞു കയറി ഒളിച്ചു. പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂരിനെ വിവരമറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മാളത്തില്‍ നിന്നും മൂര്‍ഖനെ സുരക്ഷിതമായി പുറത്തെടുത്ത് പിടികൂടുകയായിരുന്നു.

ADVERTISEMENT
error: Content is protected !!