25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ഞമനേങ്ങാട് പഴയ എ എല്‍ പി സ്‌കൂളില്‍ 107 -ാം വാര്‍ഷികം ആഘോഷിച്ചു

ഞമനേങ്ങാട് പഴയ എ എല്‍ പി സ്‌കൂളില്‍ 107 -ാം വാര്‍ഷികം ആഘോഷിച്ചു

ഞമനേങ്ങാട് പഴയ എ എല്‍ പി സ്‌കൂളില്‍ 107 -ാം വാര്‍ഷികം ആഘോഷിച്ചു. വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ ബിനോജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രെസ് രമാദേവി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനും കവിയുമായ സുബിഷ് തെക്കൂട്ട് മുഖ്യ പ്രഭാഷണം നടത്തി.

മികച്ച അക്കാദമിക മികവ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നബീല്‍ എന്‍ എം കെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൃഷ്ണന്‍ വൈദ്യര്‍ ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ പ്രദീപ് കണ്ടമ്പുള്ളി , സജീവ് കണ്ടമ്പുള്ളി, ഒ എസ് എ അംഗം ഭവ്യ വി.ബി എന്നിവര്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യ്തു. മാനേജര്‍ അഡ്വ.കെ എസ് മനോജ് , ശ്രീധരന്‍ മാക്കാലിക്കല്‍, ജോണ്‍ മാസ്റ്റര്‍, ്രനസീമ റംഷീദ്, തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും കരാത്തെ പ്രദര്‍ശനവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!