31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kechery ഗംഗാധരന്‍ മാസ്റ്ററെ അനുമോദിച്ചു

ഗംഗാധരന്‍ മാസ്റ്ററെ അനുമോദിച്ചു

94

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂര്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ഗംഗാധരന്‍ മാസ്റ്ററെ ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. ആളൂര്‍ അഹ്‌മദിയ്യാ യുവജന സംഘടനാ പ്രസിഡണ്ട് താഹിര്‍ അഹ്‌മദ് ഖുര്‍ആന്‍ പാരായണം നടത്തി. വയോജന സംഘടനാ പ്രസിഡണ്ട് അബ്ബാസ് മൈത്രീ ഗാനം ആലപിച്ചു. തൃശ്ശൂര്‍ പാലക്കാട് അഹ്‌മദിയ്യാ മിഷ്ണറി ഇന്‍ചാര്‍ജ് മൗലവി ഖമറുദ്ധീന്‍ മുറിയക്കണ്ണി ഉപഹാരസമര്‍പ്പണം നിര്‍വഹിച്ചു. മൗലവി മുഹമ്മദ് സലീം ചേലക്കര, മൗലവി ഗുലാം അഹ്‌മദ് ആളൂര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!