28.8 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery എം.കെ വിജിത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ച് ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റി

എം.കെ വിജിത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ച് ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റി

9

ഡി വൈ എഫ് ഐ എളവള്ളി മേഖല പ്രസിഡണ്ടും,സി പി ഐ (എം) പണ്ടാറക്കാട് ബ്രാഞ്ച് സെക്രട്ടറിയും ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന എം.കെ വിജിത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ലോക്കല്‍ പരിധിയിലെ ബ്രാഞ്ചുകളില്‍ ദിനാചരണതിന്റെ ഭാഗമായി അനുസ്മരങ്ങള്‍ നടന്നു. ചിറ്റാട്ടുകരയില്‍ നടന്ന അനുസ്മരണ ചടങ്ങ് സി.പി.ഐ എം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി.സി എഫ് രാജന്‍, ആര്‍.എ അബ്ദുള്‍ ഹക്കീം, കെ. കെ മനോജ്, എ.എസ് സതീശന്‍ , കൃഷ്ണന്‍ തുപ്പത്ത്, കെ.ബി ബിജു, ടി.സി ശ്രീജിത്ത്, എ.പി ജോയ്‌സണ്‍, സി.ടി ജാന്‍സി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!