28.8 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery അന്നകര ചിറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ അലങ്കാര മുഖപ്പുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

അന്നകര ചിറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ അലങ്കാര മുഖപ്പുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

13

അന്നകര ചിറക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച മുഖമണ്ഡപത്തില്‍ സ്ഥാപിക്കുന്നതിനുവേണ്ടി നിര്‍മ്മിച്ച അലങ്കാര മുഖപ്പുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പൂര്‍ണ്ണമായും തേക്കുമരത്തിലാണ് മുഖപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. തൂണുകളില്‍ ലക്ഷ്മി, സരസ്വതീ രൂപങ്ങളും കിംപുരുഷന്‍, സര്‍പ്പങ്ങള്‍, മണ്ടി പലക, പോതിക, കുടപ്പനുകള്‍ എന്നീ അലങ്കാരങ്ങളും നടുവിലായി ചിറക്കല്‍ ഭഗവതിയുടെ രൂപവും ആലേഖനം ചെയ്തിട്ടുണ്ട്. ശില്‍പ്പി എളവള്ളി നന്ദനാണ് ദാരുശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചത്. ജയന്തന്‍, വിനോദ്മാരായമംഗലം, നവീന്‍, വിശ്വന്‍, ഹരി, ലോഹിദാക്ഷന്‍, സന്തോഷ്, സുനില്‍ എന്നിവര്‍ ശില്‍പ്പനിര്‍മ്മാണത്തില്‍ സഹായികളായി. സിദ്ധന്‍ എളവള്ളിയാണ് ക്ഷേത്രത്തിന്റെ കൈക്കണക്കുകള്‍ തയ്യാറാക്കിയത്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊരാളന്‍ സതീശന്‍, മധു ചിറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!