25 C
Kunnamkulam
Monday, July 27, 2026
Home Uncategorized പഴഞ്ഞി മാർ ബസേലിയോസ് സ്കൂളിന്റെ 132-ാംവാർഷികാഘോഷം “ഒറീലിയാ 2k26” വര്‍ണ്ണാഭമായി

പഴഞ്ഞി മാർ ബസേലിയോസ് സ്കൂളിന്റെ 132-ാംവാർഷികാഘോഷം “ഒറീലിയാ 2k26” വര്‍ണ്ണാഭമായി

പഴഞ്ഞി മാർ ബസേലിയോസ് സ്കൂളിന്റെ 132-ാം വാർഷികാഘോഷവുംഅധ്യാപക രക്ഷകർത്തൃദിനവും
( ഒറീലിയാ 2k26 ) ആഘോഷിച്ചു. ഫെബ്രുവരി 17ന് ചൊവ്വാഴ്ച വൈകിട്ട് 5ന് സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയുള്ള വർണ്ണശബളമായ വിളംബരഘോഷയാത്രയോടെ ഒറീലിയാ 2k26 വാർഷികാഘോഷത്തിന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു.തുടർന്ന് 500ൽ പരം വിദ്യാർത്ഥികൾ ഒന്നിച്ച് അണിചേർന്നുള്ള നൃത്താവിഷ്കാരം പള്ളി അങ്കണത്തിൽ നടന്നു.
വാർഷികാഘോഷം സ്കൂൾ മാനേജർ ഫാദർ ജോൺ ഐസക്കിന്റെ  അധ്യക്ഷതയിൽ കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട്  കെ ജയശങ്കർ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ സ്കൂളിന് അഭിമാനം നേട്ടം സമ്മാനിച്ച
LSS സ്കോളർഷിപ്പ് വിജയികളായ ഏഴ് വിദ്യാർഥികളെയും എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടിയ  വിദ്യാലയത്തിലെ കലാപ്രതിഭകളെയും SSLC യിൽ ഫുൾ A + നേടിയ പൂർവ്വ വിദ്യാർത്ഥികളായ അക്സ പി എം, സാഫല്യ എസ് എസ് എന്നീ വിദ്യാർത്ഥികളെയും ആദരിച്ചു.

സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹ വികാരി  ഫാദർ ആന്റണി പൗലോസ് സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ  സന്ധ്യ സജിത്ത്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ എം റസാക്ക്, വാർഡ് മെമ്പർ ജിൻസി സജു, വാർഡ് മെമ്പർമാരായ  അഖിൽ പരമേശ്വരൻ, അഞ്ചു സുധീഷ്, സ്വപ്ന പ്രിൻസ് ,
പള്ളി ട്രസ്റ്റി  സാംസൺ എസ് പുലിക്കോട്ടിൽ , ഹെഡ്  മാസ്റ്റര്‍
ജീബ്ലസ് ജോർജ്,സി ഒ ചെറിയാൻ മാസ്റ്റർ, ഡേവിസ് മാസ്റ്റർ,  PTA പ്രസിഡൻറ് ജീമോൻ ജെയിംസ് , MPTA പ്രസിഡൻറ് ജൂബി സജി, സോണി സക്കറിയ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ഹെഡ്  മാസ്റ്റര്‍ ജീബ്ലസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി  ഫെമി വർഗീസ്, PTA പ്രസിഡൻറ് ജീമോൻ ജെയിംസ് , അധ്യാപകരായ ജിൻസി പി. ജോസ്, നിസ നിസ വർഗീസ്, സിസ്സി കെ ടി, MPTA പ്രസിഡണ്ട് ജുബി സജി ,PTA വൈസ് പ്രസിഡന്റ് സോണി സക്കറിയ , MPTA വൈസ് പ്രസിഡന്റ്‌ ഹേമ സുജിത്ത്, PTA ഭാരവാഹികൾ എന്നിവർ  നേതൃത്വം നൽകി.

ADVERTISEMENT
error: Content is protected !!