24.6 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ചങ്ങരംകുളത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹിതയായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയായ അരുവായില്‍ അസറിന്റെ ഭാര്യ കുറ്റിപ്പുള്ളിയില്‍ അസ്ന(20)യെയാണ് ടിപ്പു നഗറിലുള്ള സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച കാലത്ത്
വീടിന്റെ മുകളിലെ നിലയിലെ ബെഡ്‌റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ട അസ്‌നയെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് അസ്നയുടെ വിവാഹം നടന്നത്. ചങ്ങരംകുളം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!