മികവിന്റെ അംഗീകാരം; മരത്തംകോട് ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം

നാഷ്ണല്‍ സര്‍വീസ് സ്‌കീം ഹയര്‍ സെക്കന്ററി വിഭാഗം തൃശൂര്‍ ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കും മികച്ച യൂണിറ്റിനുമുള്ള അവാര്‍ഡ് മരത്തംകോട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ഡോ. എന്‍.എ വിനീത ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐഎഎസില്‍ നിന്നാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ഹയര്‍ സെക്കന്ററി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ എസ് ഷാജിത്, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. ഡി.ദേവിപ്രിയ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

ADVERTISEMENT