അയ്യപ്പ സേവാ സമാജം കുന്നംകുളം താലൂക്ക് യോഗം ഉദ്ഘാടനം നടന്നു

അയ്യപ്പ സേവാ സമാജം കുന്നംകുളം താലൂക്ക് യോഗം ദേശീയ സെക്രട്ടറി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മ ശാസ്താ ക്ഷേത്രം ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി സുനില്‍, ജില്ലാ വൈസ് പ്രസിഡണ്ട് ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഭാരവാഹികളായി സി.വി. മോഹന്‍ദാസ് പ്രസിഡണ്ട് , സുരേഷ് ടി.എസ്. ജനറല്‍ സെക്രട്ടറി , ടി.പി. സുനില്‍ദാസ് ട്രഷറര്‍ എന്നിവരെയും 15 അംഗ ഉപരിസമിതിയെയും തിരഞ്ഞെടുത്തു.

ADVERTISEMENT