28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി

2026 – 27 വാര്‍ഷിക പദ്ധിതികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും അംഗീകാരത്തിനുമായി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ വികസന സെമിനാര്‍ നടത്തി. മറ്റത്ത് നടന്ന വികസന സെമിനാര്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പില്‍ മുഖ്യാതിഥിയായി. കരട് വികസന രേഖയുടെ പ്രകാശനം, സി.ജി രഘുനാഥ്, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജെയിംസ് കാട്ടൂക്കാരന് നല്‍കി നിര്‍വ്വഹിച്ചു. വികസന കാര്യ ചെയര്‍പേഴ്‌സണ്‍ വി.കെ.ഭാസന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുദീപ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശിവന്‍ വാക, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.വി.തിലകന്‍, നിവ്യ റെനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രമിത സജീവന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!