ചാവക്കാട് മണത്തല ശ്രീചിത്ര ആയുര്‍ഹോമിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് അംഗീകാരം ലഭിച്ചു. ശ്രീചിത്ര ആയുര്‍ഹോമില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ എം എല്‍ എ എന്‍ കെ അക്ബര്‍, എന്‍ എ വി എച്ച് അംഗീകാര സമര്‍പ്പണം നിര്‍വഹിച്ചു. ശ്രീചിത്രാ ആയുര്‍ഹോം ചെയര്‍മാന്‍ ഡോ.പി.വി. മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എ എച്ച് അക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് മുന്‍സിപ്പാലിറ്റി പ്രതിപക്ഷ നേതാവ് സി. എ. ഗോപപ്രതാപന്‍, എന്‍ എ ബി എച്ച് പ്രിന്‍സിപ്പല്‍ അസസ്സര്‍ ഡോ. ഇന്ദുചൂഡന്‍, ശ്രീചിത്ര ആയുര്‍വേദ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ.പ്രതിഭ ഓട്ടോകാസറ്റ് മുന്‍ ചെയര്‍മാന്‍ സി.എച്. റഷീദ്, ശ്രീചിത്ര സീനിയര്‍ ഡോക്ടര്‍ നേഹ വരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും ഉണ്ടായി.



