31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്

ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്

132

പെരുമ്പിലാവിലെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാള്‍ സ്വദേശി വിജില്‍ (29) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാത്രി  പെരുമ്പിലാവിലെ കെ.ആര്‍ ബാറിലായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ ലിഷോയ്, നിഖില്‍, ബാദുഷ ഇവരുടെ സുഹൃത്തായ അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കുന്നംകുളം പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ADVERTISEMENT
error: Content is protected !!