27 C
Kunnamkulam
Monday, July 27, 2026
Home International ഐ.പി.സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ പുരസ്‌കാര സമര്‍പ്പണം ; സജി നടുവത്രയും, പി.സി.ഗ്ലെന്നിയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഐ.പി.സി. ഗ്ലോബൽ മീഡിയ അസോസിയേഷൻ പുരസ്‌കാര സമര്‍പ്പണം ; സജി നടുവത്രയും, പി.സി.ഗ്ലെന്നിയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പാസ്റ്റർ തോമസ് തോന്നയ്ക്കൽ സാഹിത്യ പുരസ്കാരം കാർട്ടൂണിസ്റ്റും ഗ്രാഫിക് ഡിസൈനറുമായ സജി നടുവത്രക്കും, പ്രവാസി ക്രൈസ്തവ മാധ്യമ പുരസ്കാരം മന്ന ന്യൂസ് ചീഫ് എഡിറ്റർ പി.സി ഗ്ലെന്നിക്കും മുൻ ഡിജിപിയും സംഗീത സംവിധായകനുമായ
ടോമിൻ. ജെ തച്ചങ്കരി ഐ പി എസ് സമ്മാനിച്ചു. ഷാർജ വർഷിപ്പ് സെൻ്ററിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. കുട്ടിക്കാലത്ത് ഏറ്റവും ആദ്യമായി ഉപയോഗിച്ചത് പാസ്റ്റർ വി.എ തമ്പിയുടെ കീബോർഡ് ആയിരുന്നുവെന്നത് മറന്നു കളയാനാകാത്ത ഓർമ്മയാണെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു.
ജീവിതാനുഭവങ്ങൾ പങ്കുവെച്ചും പാട്ടുപാടിയും സദസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം മനസ് തുറന്നു.
മൂന്നര പതിറ്റാണ്ടിൻ്റെ സർവീസ് ജീവിതവും അതിനിടയിലുള്ള സംഗീതയാത്രയും ഇതിനിടയിൽ ജീവിത പങ്കാളിയുടെ പെട്ടന്നുള്ള മരണവും ഉൾപ്പെടെ കൈപ്പും മധുരവും നിറഞ്ഞ  അനുഭവങ്ങളും തച്ചങ്കരി പങ്കുവെച്ചു.
വാർഷിക സമ്മേളനം ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ്  ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ്‌ ലാൽ മാത്യു അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ  ആമുഖ പ്രഭാഷണം നടത്തി. ഡോ. റോയ് ബി കുരുവിള പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. സാഹിത്യ മത്സര വിജയികളായ ജോയൽ വി.എസ്, ജീന ലിന്റോ, ജോഹാന ലിസ ബിനു എന്നിവർക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. ടോമിൻ ജെ. തച്ചങ്കരിക്ക് സുഭാഷിതം ന്യൂസ് ചീഫ് എഡിറ്റർ പാസ്റ്റർ സി.പി മോനായി ഉപഹാരം നൽകി.
റോജിൻ പൈനുംമൂട്,  പാസ്റ്റർമാരായ കെ.ഒ മാത്യു, സക്കറിയ എബ്രഹാം,
ഡിലു ജോൺ, ഷിബു വർഗീസ്, കെ. ബി ജോർജ്കുട്ടി, ജോമോൻ കെ. വർഗീസ്, സാം പനച്ചയിൽ, അനീഷ് കെ. ഉമ്മൻ, സിസ്റ്റർ മേഴ്സി വിൽസൺ, പാസ്റ്റർ റിൻസൺ എം. തോമസ്, പാസ്റ്റർ റോയ് ജോർജ്, വിനോദ് എബ്രഹാം, കൊച്ചുമോൻ ആന്താര്യത്ത്‌
എന്നിവർ സംസാരിച്ചു.
ജിജോ  ജോർജ്, മെർലിൻ ഷിബു, മിറിയം അനീഷ്, നിസ്സി സൂസൻ സാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ADVERTISEMENT
error: Content is protected !!