31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു

108
(ഫയല്‍ ചിത്രം)

പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള മൂന്ന് ആനകളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കൃഷ്ണനാരായണന്‍, ബാലു, രവികൃഷ്ണന്‍ എന്നീ ആനകളാണ് മുന്‍നിരയില്‍ ഓടുന്നത്. സിദ്ധാര്‍ത്ഥന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകള്‍ കരുതലായി ഉണ്ടാകും. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ടത്തില്‍ ഇത്തവണ ആകെ 11 ആനകളാണ് പങ്കെടുക്കുന്നത്. ഇതില്‍നിന്ന് നേരത്തെ തീരുമാനിച്ച അഞ്ച് ആനകളുടെ പേരുകള്‍ എഴുതി വെള്ളിക്കൂടത്തിലിട്ടാണ് നറുക്കെടുത്തത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം.

ADVERTISEMENT
error: Content is protected !!