ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഗുരുവായൂര്‍ രവികൃഷ്ണന്‍ ജേതാവ്. മൂന്നാം തവണയാണ് കൊമ്പന്‍ ആനയോട്ടത്തില്‍ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണന്‍ ജേതാവായത്. ഇതോടെ ഇത്തവണ ഉത്സവത്തിനു ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റാനുള്ള നിയോഗം കൊമ്പനു ലഭിച്ചു. കൃഷ്ണനാരായണന്‍, ബാലു, രവികൃഷ്ണന്‍ എന്നീ ആനകളാണ് മുന്‍നിരയില്‍ ഓടിയത്.



