24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam പ്രതിഷേധ മാര്‍ച്ച് നടത്തി

പ്രതിഷേധ മാര്‍ച്ച് നടത്തി

കേരളത്തെ അപമാനിക്കുന്ന കേരള സ്റ്റോറി 2 സിനിമക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ് ഐ. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തെ, രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പിനിടയാക്കുന്ന വിധം ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാഹചര്യം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച കേരള സ്റ്റോറി 2 സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കുന്ന കുന്നംകുളം ഭാവന തീയേറ്ററിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാര്‍ച്ച് നടത്തി.

ജില്ല വൈസ് പ്രസിഡണ്ട് സി.ആര്‍ കാര്‍ത്തിക പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഷിനോസ് അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡണ്ട് ആഷിക്ക് വലിയകത്ത്, സെക്രട്ടേറിയേറ്റ് അംഗം കെ.എ സൈഫുദ്ധീന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ ഹസ്സന്‍ മുബാറക്, എന്‍.എസ്.ജിഷ്ണു, കെ.യു.സരിത, യദു കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് നേതാക്കളായ യു. എം. ഗോപകുമാര്‍ സച്ചിന്‍ പ്രകാശ്, ഹസന്‍ കല്ലുംപ്പുറം, പി. എസ്. സഹല, മഹിമ സതീഷ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!