മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് മുന്‍സിപാലിറ്റി മമ്മിയൂര്‍ 8 വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനിലിന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മാസ് ക്ലീനിങ്ങ് നടത്തി. മമ്മിയൂര്‍ മുസ്ലീം പള്ളി പരിസരം മുതല്‍ കെ എസ് ഇ ബി ഓഫീസ് വരെയുള്ള ഭാഗത്തെ റോഡിന്റെ രണ്ടു വശങ്ങളും വൃത്തിയാക്കി. എം.എം സുമേഷ്, സി. അനില്‍കുമാര്‍, നമ്പിയത്ത് രാജഗോപാലന്‍. സംഗീത സുരേന്ദ്രന്‍, ആനി ജോണ്‍സന്‍, വര്‍ഗീസ്, കെ.ആര്‍ ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



